ആശാ പ്രവര്‍ത്തര്‍ക്ക് 1000 രൂപ ഓണറേറിയം വർധിപ്പിച്ച് വെള്ളറട പഞ്ചായത്ത് ബജറ്റ്
1537697
Saturday, March 29, 2025 6:47 AM IST
വെള്ളറട: ആശ പ്രവര്‍കര്‍ക്ക് ആയിരം രൂപയുടെ ഓണറേറിയം വര്‍ധിപ്പിച്ചു വെള്ളറട പ ഞ്ചായത്ത് ബജറ്റ്. 96,90,52,911 രൂപ വരവും 96,38,86,759 രൂപ ചെലവും 5,156,152 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹനന്റെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സരളാ വിന്‍സന്റ് അവതരിപ്പിച്ചത്. സെക്രട്ടറി ഹേമലത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന്, ജയന്തി, ജില്ലാപഞ്ചായത്ത് അംഗം അന്‍സജിതാറസല്‍, എം. രാജ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്ഷീര സമൃദ്ധിക്ക് 15 ലക്ഷം, പശുവളര്‍ത്തലിന് 25 ലക്ഷം പട്ടിക ജാതി വിഭാഗത്തിനു വീട് വാസയോഗ്യമാക്കാന്‍ 18 ലക്ഷം, ആയുര്‍വേദ ആശുപത്രിക്ക് മരുന്നു വാങ്ങാന്‍ 15 ലക്ഷം, പ്രൈമറി സ്കൂളുകളുടെ ശാക്തീകരണത്തിനു 12 ലക്ഷം, സ്മാര്‍ട്ട് ക്ളാസ് റൂമിനു 15 ലക്ഷം, പാഥേയം പദ്ധതിക്ക് 11 ലക്ഷം,
അങ്കണവാടികളില്‍ പോഷക ആഹാരം 25 ലക്ഷം, പാലിയേറ്റീവ് കെയറിന് 17 ലക്ഷം, സ്നേഹ സ്പര്‍ശം പദ്ധതിക്ക് 11 ലക്ഷം, റോഡുകളുടെ നവീകരണത്തിന് 1.95 കോടി, ദാരിദ്ര്യ ലഘുകരണത്തിന്റെ ഭാഗമായി തൊഴിലുറപ്പ് മേഖലയിലെ പദ്ധതികള്‍ക്ക് 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.