രാത്രിയില്‍ അനധികൃതമായി കുന്നിടിച്ച് നിരത്തല്‍: ജെസിബിയും ടിപ്പറും പിടികൂടി
1537694
Saturday, March 29, 2025 6:41 AM IST
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ കൂതാളിക്കു സമീപം വെട്ടുകുറ്റിയില് രാത്രിയില്‍ അനധികൃതമായി കുന്നിടിച്ചു നിരത്തുന്നതിനിടെ ജെസിബിയും ടിപ്പര്‍ ലോറിയും പിടികൂടി. രാത്രിയില്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പോലീസിന്റെ നിരീക്ഷണം നോക്കാന്‍ മാഫിയാ സംഘം ആള്‍ക്കാരെ നിര്‍ത്തിയ ശേഷമാണ് മണ്ണു മാഫിയ കുന്നിടിച്ച് നിരത്തുകയും മണ്ണു വലിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നത്.
അനധികൃതമായി കുന്നിടിച്ച് നിരത്തലും പാടശേഖരം നികത്തലും തകൃതിയായി നടക്കുന്നതിനിടയാണ് പോലീസിനു രഹസ്യ വിവരം ലഭിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു മാഫിയാ സംഘത്തിന്റെ വാഹനങ്ങള്‍ പിടികൂടാനായത്.
സബ് ഇന്‍സ്പെക്ടര്‍ അഭയന് സിവില്‍ പോലീസുകാരായ പ്രദീപ്, ദീപു, ഷൈനു, പ്രണവ്, സജിന്‍, പ്രജീഷ് അടങ്ങുന്ന സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്. പിടികൂടിയ വാഹനങ്ങള്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. വാഹനങ്ങള്‍ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനു കൈമാറുമെന്നു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് പറഞ്ഞു.