ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
1538396
Monday, March 31, 2025 11:14 PM IST
മെഡിക്കല്‍കോളജ് : ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരമന നെടുങ്കാട് ടി.സി 54/1360 തീമണ്കരിയില് വീട്ടില്‍ എം. സരോജം (70) ആണ് മരിച്ചത്. സ്വന്തം വീടിനു മുന്നിലായിരുന്നു സരോജം പൊങ്കാലയിട്ടത്.
വെള്ളമെടുക്കാന്‍ വീട്ടിലേക്കു തിരിയുന്നതിനിടെ സാരിയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ തീ കെടുത്തിയശേഷം ഇവരെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു.
ജി. എസ്. മണിയാണ് ഭര്‍ത്താവ്. മക്കള്‍ : പരേതനായ എം. രഞ്ജിത്ത്, എസ്. ലത, എം. രാജേഷ്. മരുമക്കള്‍ : മഞ്ജു, വിജയന്, രാജി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.