ടിപ്പര്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് അപകടം: രണ്ടു പേര്‍ക്കു പരിക്ക്
1537693
Saturday, March 29, 2025 6:41 AM IST
വെള്ളറട: ടിപ്പര്‍ ലോറിയുടെ ടയര്‍ ഊരി തെറിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്. ആടുവള്ളിക്കുസമീപം വാവോടുനിന്നും കള്ളിക്കാട് പോവുകയായിരുന്ന ടിപ്പര്‍ ലോറിയുടെ ടയറാണ് ഊരി തെറിച്ചത്. പുറകെ വരികയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഓട്ടോ ഡ്രൈവർ മുരുകന് (48), മകന് അഭിനവ് (12) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണും പാറയും കയറ്റി വരുന്ന വലിയ ടോറസ് ലോറികള്‍ ഒരു നിയന്ത്രണവുമില്ലാതെ നാഷണല്‍ ഹൈവേയില്‍ ഓടുന്നതുപോലെയാണ് ഗ്രാമപ്രദേശത്തും ചീറിപ്പായുന്നതെന്നു നാട്ടുകാര്‍ പരാതി പറയുന്നു.
മലയോരപാതയിലൂടെ ലോറികള്‍ തലങ്ങും വിലങ്ങും ഓടുന്നത് ഒരു നിയന്ത്രണവുമില്ലാത്ത രീതിയിലാണ്. അപകടം നടന്ന ലോറിയുടെ ടയര്‍ നേരിട്ട് ഓട്ടോയില്‍ ഇടിച്ചിരുന്നെങ്കില്‍ വലിയ അപകടം നടന്നേനെ.