കാരക്കോണം മെഡിക്കൽ കോളജിൽ അത്യാധുനിക സ്കിൽ ലാബ്
1537688
Saturday, March 29, 2025 6:41 AM IST
വെള്ളറട: കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ വിപുലീകരിച്ച അത്യാധുനിക സ്കിൽ ലാബിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. അനുഷ മെർലിൻ നിർവഹിച്ചു. ഡയറക്ടർ ഡോ. ജെ. ബെന്നറ്റ് എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബുരാജ്, വൈസ് പ്രിൻസിപ്പൽമാരായ ഡോ. അപ്പുക്ക സൂസൻ, ഡോ. ജോവാൻ ഫെലിസിറ്റ, റവ.എ.ആർ. സുശീൽ എന്നിവർ പ്രസംഗിച്ചു.
നഴ്സിംഗ് കോളജ് പ്രഫ. ലീന സ്വാഗതവും സീനിയർ ബയോമെഡിക്കൽ എൻജിനീയർ വിജുലാൽ സുനിൽ നന്ദിയും പറഞ്ഞു. നിലവിലുണ്ടായിരുന്ന ലാബാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഏഴായിരം ചതുരശ്ര അടി വിസ്തീർണമുള്ള ലാബാക്കി വികസിപ്പിച്ചത്.
രോഗബാധിതർക്ക് അടിയന്തര ഘട്ടങ്ങളിലുള്ള ചികിത്സ എപ്രകാരം നൽകാമെന്നുള്ള പ്രായോഗിക പരിശീലനമാണ് ഈ ലാബിൽ നടക്കുന്നത്. മനുഷ്യാവയവങ്ങളുടെ കൃത്രിമ മോഡലുകളിൽ മെഡിക്കൽ വിദ്യാർഥികളെ ചികിത്സാ രീതികൾ പരിശീലിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണിത്. സ്കിൽ ലാബിനോട് അനുബന്ധിച്ച് സ്മാർട്ട് ക്ലാസും സജ്ജമാക്കിയിട്ടുണ്ട്.