ക്ഷയരോഗ നിവാരണം: കിംസ് ഹെല്‍ത്തിന് അംഗീകാരം
1537687
Saturday, March 29, 2025 6:41 AM IST
തിരുവനന്തപുരം: ക്ഷയരോഗ നിവാരണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം കിംസ്ഹെല്‍ത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ആദരവ്.
ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗ ബാധിതരെ കണ്ടെത്തുകയും അവര്‍ക്ക് മികച്ച ചികിത്സയും തുടര്‍പരിശോധനകളും ഉറപ്പാക്കുകയും ചെയ്തതിനാണ് ഈ അംഗീകാരം. ലോക ക്ഷയരോഗ ദിനത്തില്‍, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്, സ്റ്റേറ്റ് ടിബി സെല്‍, ജില്ലാ ടിബി സെന്റര്‍ എന്നിവയുടെ രണ്ട് അംഗീകാരങ്ങള്ക്കാണ് കിംസ്ഹെല്‍ത്ത് അര്‍ഹമായത്.
കിംസ്ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ക്ഷയരോഗ നിവാരണ ഓഫീസര്‍ ഡോ. വി.െ. ധനുജയില്നിന്ന് കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള പുരസ്കാരം ഏറ്റുവാങ്ങി.
ക്ഷയരോഗം ബാധിതരായ വ്യക്തികളുടെ കുടുംബാംഗങ്ങളെ സൗജന്യമായി പരിശോധിക്കുന്ന "കോണ്ടാക്റ്റ് ട്രേസിംഗ്' പദ്ധതിയും ഇതോടൊപ്പം കിംസ്ഹെല്‍ത്ത് സംഘടിപ്പിച്ചു വരുന്നു. ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എ. രാജലക്ഷ്മി, കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് നിയാസ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.