കഴക്കൂട്ടത്ത് ഒരുകോടിയുടെ പുകയില വസ്തുക്കൾ പിടിച്ചു
1537686
Saturday, March 29, 2025 6:41 AM IST
കഴക്കൂട്ടം: എക്സൈസ് സംഘം നടത്തിയ വ്യാപക റെയ്ഡിൽ ഒരു കോടിയിലേറെ വിലവരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ ആസാം സ്വദേശി അജ്മൽ (27) അറസ്റ്റിലായി. ഇന്നലെ മേനംകുളം, ആറ്റിൻകുഴി തുടങ്ങിയ പ്രദേശത്തെ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടുകളിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ എക് സൈസ് സംഘം പിടിച്ചെടുത്തത്.
വീടുകളുടെ വിവിധ ഭാഗങ്ങളിൽ 500 ഓളം ചാക്കുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഉൽപന്നങ്ങൾ കണ്ടെത്തിയത്. എക് സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.