വാഹന പരിശോധനയ്ക്കിടെ ബെെക്കിലെത്തിയ യുവാവ് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചു
1537684
Saturday, March 29, 2025 6:33 AM IST
വിഴിഞ്ഞം: വിഴിഞ്ഞത്തു ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെ ബെെക്കിലെത്തിയ യുവാവ് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞു.
വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒ രാകേഷിനെയാണ് ബെെ ക്ക് ഇടിച്ചത്. ഗുരുതര പരിക്കേറ്റ രാകേഷിനെ ആദ്യം വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് നഗരത്തിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 ഓടെ വിഴിഞ്ഞം സിഐ പ്രകാശിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ റോഡിൽ കല്ലുവെട്ടാൻ കുഴി ഭാഗത്തായിരുന്നു പരിശോധന.
അമിത വേഗത്തിലെത്തിയ ബൈക്കിനു കെെകാണിച്ച് നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും ബെെക്ക് വെട്ടിത്തിരിച്ചു സമീപത്തുനിന്ന സിവിൽ പോലീസ് ഓഫീസർ രാകേഷിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു. വാഹനം കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വിഴിഞ്ഞം സിഐ പ്രകാശ് പറഞ്ഞു.