നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രോത്സവം: തിരുവാഭരണം ചാർത്തി ദീപാരാധന നടത്തി
1537683
Saturday, March 29, 2025 6:33 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ തിരുവാഭരണം ചാർത്തി ദീപാരാധന നടത്തി. പാറശാല മഹാദേവ ക്ഷേത്രത്തിൽനിന്നും ഘോഷയാത്രയായാണ് തിരുവാഭരണം നെയ്യാറ്റിന്‍കരയില്‍ എത്തിച്ചത്. ഘോഷയാത്രയെ മേലേത്തെരുവ് മുത്താരമ്മൻ ക്ഷേത്രസന്നിധിയിൽ സ്വീകരിച്ച് ഗജവീരന്മാരുടെയും രാധാകൃഷ്ണവേഷധാരികളുടേയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ഉപദേശക സമിതി പ്രസിഡന്റ് ടി.ശ്രീകുമാരൻ നായർ, സെക്രട്ടറി അഡ്വ. എസ്. പ്രമോദ്, ദേവസ്വം കമ്മീഷണർ എസ്. അരുൺ, സബ് ഗ്രൂപ്പ് ഓഫീസർ ജി.ഐ. അരുൺ, രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.