അതിഥി തൊഴിലാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
1537682
Saturday, March 29, 2025 6:33 AM IST
തിരുവനന്തപുരം: ഹോളോബ്രിക്സ് കന്പനി ജീവനക്കാരനായ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി രണ്ടുവർഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്.
വെസ്റ്റ് ബംഗാൾ സ്വദേശി ഹുസൈൻ ഓറോണാണ് കേസിലെ പ്രതി. വെസ്റ്റ് ബംഗാൽ സ്വദേശി ബിമൽ ബോറയെയാണ് ഇയാൾ കൈാലപ്പെടുത്തിയത്. ഇരുവരും രണ്ടുമാസം മുൻപാണ് ആറ്റിങ്ങൽ പൂവൻപാറയിലെ ഹോളോ ബ്രിക്സ് കന്പനിയിൽ ജോലിക്കെത്തിയത്.
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നു പക മനസിൽവച്ചിരുന്ന പ്രതി ബിമൽ ബോറയെ 2019മാർച്ച് 10ന് രാത്രി 9.15 നാണ് കൊലപ്പെടുത്തിയത്. കോണ്‍ക്രീറ്റു കോരുന്ന ഷവൽ കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം സ്ക്രൂ ഡ്രൈവർ കൊണ്ട് കഴുത്തിലും മുഖത്തും നിരവധി തവണ കുത്തിയാണ് കൊലപാത കം നടത്തിയത്. പ്രോസിക്യൂഷ നുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി ഹാജരായി.