നാര്‍ഡിന്റെ ഇഫ്താര്‍ സംഗമം ശ്രദ്ധേയം
1537681
Saturday, March 29, 2025 6:33 AM IST
നെയ്യാറ്റിന്‍കര : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദ നിമിഷങ്ങളൊരുക്കി നെയ്യാറ്റിന്‍കര അസോസിയേഷന് ഫോര്‍ റൂറല്‍ ഡവലപ്പ്മെന്റി (നാര്‍ഡ്) ന്റെ ആഭിമുഖ്യത്തില്‍ പ്രതിമാസ സാസ്കാരിക സദസും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു.
നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ ഹാളിൽ നടന്ന ചടങ്ങില്‍ ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസ്, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, വഴിമുക്ക് ജുമാ മസ്ജിദ് ചീഫ് ഇമാം മൗലവി മീരാൻ ഫലഹി ബാഖരി, കെ. ആൻസലൻ എംഎൽഎ, നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്. ഷാജി, ഭൂരേഖ തഹസിൽദാർ ശ്രീകല, നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. ഷിബു,
റവ സി.പി. ജസ്റ്റിൻ ജോസ്, നാർഡ് ചീഫ് കോ-ഓർഡിനേറ്റർ ജി.ആർ. അനിൽ, പിഎസ്സി മുൻ അംഗം അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻ, ഫ്രാൻ പ്രസിഡന്റ് എസ്.കെ. ജയകുമാർ, കവി രാജൻ വി. പൊഴിയൂർ, കെ.പിസിസി സെക്രട്ടറി ഡോ. ആർ. വത്സലൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. മഞ്ചവിളാകം ജയകുമാർ, ആർ. സുമകുമാരി, ജില്ലാ പഞ്ചായത്ത് മുൻഅംഗം ഉഷകുമാരി, നെയ്യാറ്റിൻകര ജയചന്ദ്രൻ, രാഭായ് ചന്ദ്രൻ, അമരവിള വിൻസന്റ്, ഇളവനിക്കര സാം, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
നാര്‍ഡ് ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് സൗഹൃദസംഗമത്തിനു നേതൃത്വം നല്കി. സംസ്ഥാന പുരസ്കാരത്തിന് അര്‍ഹയായ നെയ്യാറ്റിന്‍കര ഭൂരേഖ തഹസില്‍ദാര്‍ എ.എസ് ശ്രീകലയെ ചടങ്ങില്‍ ആദരിച്ചു. സാമ്പത്തിക സഹായ വിതരണവും ചടങ്ങിൽ നിർവഹിച്ചു.