തൊഴിലുറപ്പ് വേതന കുടിശിക: ധർണ നടത്തി
1537680
Saturday, March 29, 2025 6:33 AM IST
പാറശാല: കഴിഞ്ഞ മൂന്നു മാസമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് അഴൂർ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികളും, മുൻ ജനപ്രതിനിധികളും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് അഴൂർ, പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എ.ആർ. നിസാർ അധ്യക്ഷത വഹിച്ചു. അഴൂർ പഞ്ചായത്ത് കോൺഗ്രസ് അംഗങ്ങളായ ബി. മനോഹരൻ, കെ. ഓമന, നെസിയാ സുധീർ, മുൻ അംഗങ്ങളായ വി.കെ. ശശിധരൻ, ബി. സുധർമ്മ, എസ്. മധു എന്നിവരുടെ നേതൃത്വത്തിൽ നടന്ന ധർണയിൽ പുതുക്കരി പ്രസന്നൻ, മാടൻവിള നൗഷാദ്, എസ്.ജി അനിൽ കുമാർ, കടക്കാവൂർ അശോകൻ, രാജൻ കൃഷ്ണപുരം, ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.