പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം രണ്ടു മുതൽ
1537678
Saturday, March 29, 2025 6:33 AM IST
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം ഏപ്രിൽ രണ്ടിനു തുടങ്ങും. ഒൻപതിന് വലിയ കാണിക്ക. പത്തിന് പള്ളിവേട്ട. പതിനൊന്നിനു ശംഖുമുഖം കടവിൽ ആറാട്ട്. ഉത്സവത്തിന്റെ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രത്തിലെ ആഴാതി ഗണേശൻ സ്വർണക്കുടത്തിൽ മണ്ണുനീരുകോരി ക്ഷേത്രത്തിലെത്തിലെത്തിച്ചു. തുടർന്നു മുളപൂജയ്ക്കുള്ള കലശങ്ങൾ നിറച്ചു.
ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ ബി. മഹേഷ്, മാനേജർ ബി. ശ്രീകുമാർ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. ഉത്സവത്തോടനുബന്ധിച്ചു പഞ്ചപാണ്ഡവരുടെ പ്രതിമകൾ പത്മതീർഥക്കരയിൽ സ്ഥാപിച്ചു തുടങ്ങി. ഏപ്രിൽ രണ്ടിനു രാവിലെ 8:45 നാണ് കൊടിയേറ്റ്.