തിരുവനന്തപുരം കോർപറേഷനിൽ വാക്പോരിനൊടുവിൽ ബജറ്റ് പാസാക്കി
1537677
Saturday, March 29, 2025 6:33 AM IST
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ എതിർപ്പോടെ നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ് പാസാക്കി. ബജറ്റ് ചർച്ചയ്ക്കപ്പുറം രാഷ്ട്രീയ വിവാദങ്ങൾ ഏറ്റെടുത്തുള്ള വാക്പോരുകൾ രണ്ടാം ദിവസവും തുടർന്നു. ബജറ്റിലെയും വാർഷികഭരണസഭ റിപ്പോർട്ടിലെയും വാർഡുതല സഭയിലെയും കണക്കുകളിൽ വ്യത്യാസമുണ്ടന്നാരോപിച്ചാണു പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയത്.
അതേസമയം മറുപടി പ്രസംഗത്തിൽ മേയർ ആര്യാ രാജേന്ദ്രൻ കേന്ദ്രത്തെയും ബിജെപിയെയും വിമർശിക്കാനാണു കൂടുതൽ സമയവും ചെലവഴിച്ചത്. അതിനിടയിൽ നഗരത്തിന് അനുവദിച്ച കേന്ദ്ര പദ്ധതികളിൽ കേന്ദ്ര സർക്കാരിനുനന്ദി രേഖപ്പെടുത്തിയില്ലെന്നാരോപിച്ച് ബിജെപി അംഗങ്ങൾ ഇറങ്ങിപ്പോയി. നഗരസഭയുടെ ഭരണനേട്ടമുന്നയിച്ചുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് ഭരണപക്ഷം ഇതിനെ നേരിട്ടത്.