ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന റിട്ട: എസ്ഐ മരിച്ചു
1537414
Friday, March 28, 2025 10:49 PM IST
കോവളം : ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിട്ട: എസ്ഐ മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ നെല്ലിവിള നിമ്മി ഭവനിൽ സത്യൻ (63) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 25ന് വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിലായ സത്യനെ ഭാര്യയും മകളും അയൽവാസികളും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടു.
മകന്റെ പഠനവുമായി ബന്ധപ്പെട്ട് ബാങ്കുകളിൽ നിന്നെടുത്ത കടബാധ്യതകൾ തീർക്കാൻ കുടുംബ വീട് വിൽക്കാനുള്ള ശ്രമം നടത്തിവരുന്നതിനിടയിൽ സത്യന്റെ ബന്ധുക്കളിൽ ചിലർ കള്ളകേസ് നൽകി യതും ഇവരിൽ ചിലർ സത്യനെ മർദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും ഇതിലുള്ള മനോവിഷമം ആകാം സത്യൻ ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ വിഴിഞ്ഞം പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഏട്ട് വർഷം മുമ്പാണ് സത്യൻ സർവീസിൽ നിന്ന് വിരമിച്ചത്. ഭാര്യ : ശോഭന.