ഉത്പാദന മേഖലയ്ക്ക് ഊന്നൽ നൽകി മാണിക്കൽ പഞ്ചായത്ത് ബജറ്റ്
1537381
Friday, March 28, 2025 6:52 AM IST
വെഞ്ഞാറമൂട് : ഉല്പാദന, സേവന പശ്ചാത്തല മേഖലയ്ക്ക് ഊന്നൽ നൽകി മാണിക്കൽ പഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ലേഖാ കുമാരി അവതരിപ്പിച്ചു.
42,56,41,308 രൂപ വരവും 40, 63,43,846 രൂപ ചെലവും 1,92, 97,462 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കൃഷി, മൃഗസംരക്ഷണം ഉൾപ്പെടെ ഉല്പാദന മേഖലയ്ക്ക് 1,70, 12,980 രൂപയും, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, ഭവന പദ്ധതി,
സാമൂഹ്യക്ഷേമ പദ്ധതി എന്നിവ ഉൾപ്പെടുന്ന സേവന മേഖലയ്ക്ക് 7,47,58, 147 രൂപയും പശ്ചാത്തല മേഖലയ്ക്ക് 2,92,02,665 രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.