നവീകരിച്ച ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്തു
1537380
Friday, March 28, 2025 6:52 AM IST
പാറശാല: ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാറശാല പഞ്ചായത്ത് നവീകരിച്ച പൊതുശ്മശാന (ശാന്തിനിലയം) ത്തിന്റെയും പണിപൂര്‍ത്തിയാക്കിയ രണ്ടാമത് ഗ്യാസ് ക്രിമിറ്റേഷന് പ്ലാന്റിന്റെയും ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.
സി. കെ. ഹരീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ വി.ആര്. സലൂജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു, പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ജുസ്മിത,
വൈസ് പ്രസിഡന്റ് ആര്. ബിജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിനിതകുമാരി, ബ്ലോക്ക് അംഗം ശാലിനി സുരേഷ്, രേണുക, പഞ്ചായത്ത് അംഗങ്ങളായ അനിതാറാണി, വീണ, എം. സുനില്‍, സിപിഐ മണ്ഡലം സെക്രട്ടറി ആനാവൂര്‍ മണികണ്ഠന്, എന്‍. രാഘവന് നാടാര്‍, അഡ്വ. എസ്.കെ. അജയകുമാര്‍, പി.എസ്. സ്ഥാണുപ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ. വിജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.