നെല്ലനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് ധർണ
1537379
Friday, March 28, 2025 6:52 AM IST
വെഞ്ഞാറമൂട്: ആശാ - അങ്കണവാടി വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം നെല്ലനാട് - വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നെല്ലനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുൻ എംഎൽഎ ടി. ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു എസ്. നായർ അധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാക്കളായ നെല്ലനാട് ഹരി, ചിറവിള രവി, ഡി. സനൽ, അഡ്വ. സുധീർ, ബീനാ രാജേന്ദ്രൻ, കീഴായിക്കോണം സോമൻ, ആർ. അപ്പുകുട്ടൻ പിള്ള, എം.എസ്. ഷാജി, ഡോ സുശീല തുടങ്ങിയവർ പങ്കെടുത്തു.
പുല്ലമ്പാറ - തേമ്പാംമൂട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുല്ലമ്പാറ പഞ്ചായത്തിന് മുന്നിൽ നടന്ന ധർണ ഡിസിസി വൈസ് പ്രസിഡന്റ് ഷാനവാസ് ആനക്കുഴി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ജി. പുരുഷോത്തമൻ നായർ, ഇ.എ. അസീസ്, ജഗ്ഫർ ഖാൻ, മിനി തുടങ്ങിയവർ പങ്കെടുത്തു.