തിരുവനന്തപുരം വിമാനത്താവളത്തിൽ മോക്ക് ഡ്രിൽ നടത്തി
1537378
Friday, March 28, 2025 6:52 AM IST
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ മോക്ക് ഡ്രിൽ നടത്തി. തീ പിടുത്ത സാഹചര്യങ്ങളിലെ സുരക്ഷാ തയാറെടുപ്പുകളുടെ വിലയിരുത്തലിന്റെ ഭാഗമായി വിവിധ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് ഫയർ ആൻഡ് ലൈഫ് സേഫ്റ്റി പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് ഡ്രിൽ നടത്തിയത്.
ഇന്നലെ രാവിലെ തുടങ്ങിയ മോക്ക് ഡ്രിൽ 10.15ന് അവസാനിച്ചു. വിമാനത്താവള പ്രവർത്തനങ്ങൾക്ക് തടസവും യാത്രക്കാർക്ക് അസൗകര്യവും ഒഴിവാക്കാൻ റൺവേ അടച്ചിട്ട സമയത്താണ് ഡ്രിൽ നടത്തിയത്.