നടപ്പാത കൈയേറ്റം: റസിഡൻസ് അസോസിയേഷൻ പരാതി നൽകി
1537376
Friday, March 28, 2025 6:52 AM IST
നേമം: കരമന-കളിയിക്കാവിള ദേശീയപാതയിൽ കാരയ്ക്കമണ്ഡപത്തിൽ നടപ്പാത കൈയേറി സ്ഥാപിച്ചിട്ടുള്ള സിപിഎം ഷെഡ് അടിയന്തരമായി പൊളിച്ചുമാറ്റാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാൻസ് നേമം എസ്എച്ച്ഒയ്ക്കു പരാതി നൽകി.
പാപ്പനംകോട്, വെള്ളായണി ജംഗ്ഷൻ, പ്രാവച്ചമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ നടപ്പാത കൈയേറിയുള്ള കച്ചവടക്കാരുടെ നടപടി സംബന്ധിച്ച പരാതികളെ തുടർന്ന് പോലീസും, നഗരസഭയും ശ്രമിക്കുമ്പോഴാണ് പാർട്ടിയുടെ പേരിൽ റോഡ് കൈയേറി ഷെഡ് നിർമിച്ചിരിക്കുന്നത്.