കാരുണ്യ പ്രവര്‍ത്തന മികവില്‍ വിശുദ്ധ സെബസ്ത്യാനോസ് തീര്‍ഥാടന ദേവാലയം
1537372
Friday, March 28, 2025 6:52 AM IST
ബാലരാമപുരം: താലന്ത് എന്ന പേരില്‍ 2024 -25 അധ്യായന വര്‍ഷം കാരുണ്യ പ്രവൃത്തികള്‍ക്കായി ഏറ്റവും കൂടുതല്‍ തുക മാറ്റിവച്ച് ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് തീര്‍ഥാടന ദേവാലയം.
തങ്ങളുടെ സന്തോഷത്തിനും വിവിധ ആവശ്യങ്ങള്‍ക്കുമായി മാതാപിതാക്കള്‍ സ്നേഹപൂര്‍വ്വം നല്കിയ തുകയില്‍നിന്നും മാറ്റിവച്ചു കാരുണ്യ പ്രവര്‍ത്തികള്‍ക്കായി ഏറ്റവും കൂടുതല്‍ തുക കൈമാറിയ കുട്ടികള്‍ക്കുള്ള സമ്മാനവും ഏറ്റവും കൂടുതല്‍ തുക ഇപ്രകാരം മാറ്റിവച്ച ക്ലാസിനുള്ള സമ്മാനവും ഇടവക വികാരി ഫാ. വിക്ടര്‍ എവരിസ്റ്റേഴ്സ് സമ്മാനിച്ചു.
ക്ലാസ് ടീച്ചര്‍ റാണിയെയും ക്ലാസിലെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഈ പ്രവര്‍ത്തനത്തിനു നേതൃത്വം വഹിച്ച പ്രധാന അധ്യാപകന് ബോസ്, അജപാലന ശുശ്രൂഷ സമിതി കണ്‍വീനര്‍ പീറ്റര്‍ ഡൊമിനിക്, വചനബോധന സമിതി സെക്രട്ടറി സണ്ണി എന്നിവരേയും മറ്റ് അധ്യാപകരെയും വിദ്യാര്‍ഥികളെയും ഇടവക വികാരി പ്രത്യേകം അഭിനന്ദിച്ചു.