പാറശാല റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാടിനു തീപിടിച്ചു
1537369
Friday, March 28, 2025 6:43 AM IST
പാറശാല: പാറശാല റയില്‍വേ സ്റ്റേഷനു സമീപത്തെ കൂറ്റിക്കാടുകളില് തീപടര്‍ന്നത് ഫയര്‍ഫോഴ്സെത്തി അണച്ചു. ഇന്നലെ ഉച്ചക്ക് 2.30 മണിക്കാണ് സംഭവം. പാറശാല റെ യില്‍വേ സ്റ്റേഷനു സമീപത്തായി പ്രവര്‍ത്തിച്ചു വരുന്ന കുപ്പിവെള്ള കമ്പനിയുടെ മുന്നിലെ റോഡിന് എതിര്‍വശത്തായുള്ള കുറ്റിക്കാടുകളിലാണ് തീ പടര്‍ന്നത്. നട്ടുച്ചക്ക് തീ പടരുന്നതു കണ്ട നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പാറശാല ഫയര്‍ഫോഴ്സ് എത്തി.
ഉടനെ തന്നെ തീ അണച്ചതിനാൽ തീ കൂടുതല്‍ പടർന്നില്ല. എന്നാല്‍ സംഭവം അറിഞ്ഞെത്തിയ പാറശാല റെയില്‍വേ പോലീസ് സ്ഥലത്ത് മദ്യപിച്ചുകൊണ്ടിരുന്ന സംഘത്തിലെ ഒരാളെ പിടികൂടി പാറശാല പോലീസിന് കൈമാറിയെങ്കിലും സംഭവത്തില്‍ പങ്കില്ലെന്നു കണ്ട് ആളെ വിട്ടയച്ചു. റെയില്‍വേക്കു സമീപം കാട് വ്യാപിക്കുന്നതിനിതിരെ ആരോ തീയിട്ടതാകാമെന്നാണു റെയില്‍വേ പോലീസ് പറയുന്നത്.