കുടിവെള്ളക്ഷാമം: ധര്‍ണ നടത്തി
1536982
Thursday, March 27, 2025 6:35 AM IST
തിരുവല്ലം: തിരുവനന്തപുരം നഗരസഭയുടെ വെള്ളാര്‍, കിഴക്കെവിള, ചരുവിള, കൈതവിള തുടങ്ങിയ ഭാഗങ്ങളിലുളളവര്‍ക്ക് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കുടിവെള്ളം ലഭിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ പരിഹാരമായില്ല.
വാര്‍ഡ് കൗണ്‍സിലര്‍ പനത്തുറ പി. ബൈജുവിന്റെ നേതൃത്വത്തില്‍ വണ്ടിത്തടം വാട്ടര്‍ അഥോറിറ്റി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണയില്‍ നിരവധി പേര് പങ്കെടുത്തു. വേനല്‍ കടുത്തതോടെ ജനം വെള്ളത്തിനായി പരക്കംപായുന്നതായി കൗണ്‍സിലര്‍ ബൈജു അരോപിച്ചു.
എത്രയും വേഗം പ്രശ്നപരിഹാരം കാണാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ധര്‍ണ അവസാനിപ്പിച്ചു. വെളളാര്‍ സാബു, ആര്. ഹേമചന്ദ്രന്, ചിന്നു തുടങ്ങിയവര്‍ നേതൃത്വം നല്കി.