അമ്പൂരി പഞ്ചായത്തിനു മുന്നില്‍ കോണ്‍ഗ്രസ് ധാരണ
1536981
Thursday, March 27, 2025 6:35 AM IST
വെള്ളറട: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഐക്യദാഢ്യം പ്രഖ്യാപിച്ചുകോണ്ഗ്രസ് അമ്പൂരി പഞ്ചായത്തിനു മുന്നില്‍ നടത്തിയ ധർണ പി.എ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെരീഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, ജോസ് മാത്യു പോളക്കന്‍, വൈസ് പ്രസിഡന്റ തോമസ് മംഗലശേരി, കണ്ടംതിട്ട സത്യന്, പി. രാജു, ആറുകാണി സുരേന്ദ്രന്, യശോധന്‍, മോഹന്‍ദാസ് ലക്ഷ്മണന്, സുജ മോഹന്‍, ജയന് പേരക്കോണം, സുന്ദരന്‍, സതി, സജാദ്, ഉണ്ണി, ജയന് അമ്പൂരി തുടങ്ങിയവര്‍ പ്രസംഗിച്ചു.