ആശാപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണ
1536980
Thursday, March 27, 2025 6:35 AM IST
വെള്ളറട: സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസം അനുഷ്ഠിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്കും സമരം നടത്തുന്ന അങ്കണവാടി ജീവനക്കാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുന്നത്തുകാല്‍, ആനാവൂര്‍ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ ഐക്യദാര്‍ഢ്യ ധർണ കുന്നത്തുകാല്‍ പഞ്ചായത്തിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കൊറ്റാമം വിനോദ് ഉദ്ഘാടനം ചെയ്തു.
കുന്നത്തുകാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തത്തലം രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോണ്‍, വൈസ് പ്രസിഡന്റ് വൈ. സത്യദാസ്, ആനാവൂര്‍ മണ്ഡലം പ്രസിഡന്റ് രാജേഷ്,
ബ്ലോക്ക് ഭാരവാഹികളായ അനില്‍കുമാര്‍, ബാഹുലേയന് നായര്‍, ശശിധരന്, മണികണ്ഠന്, അനീഷ് പഞ്ചായത്തംഗം വിജി സുദര്ശനന്, മണ്ഡലം ഭാരവാഹികളായ ബിജി, ജെസ്റ്റസ്, സുരേഷ്, സുധീര്‍, സജി, സാബു, യൂത്ത് കോണ്‍ഗ്രസ് കുന്നത്ത് മണ്ഡലം പ്രസിഡന്റ് സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.