ക്രിമിനൽ കേസ് പ്രതി പിടിയിൽ
1536955
Thursday, March 27, 2025 6:31 AM IST
പേരൂർക്കട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പേരൂർക്കട പോലീസ് പിടികൂടി. കൊട്ടാരക്കര ചിതറ ചിറ്റൂർ ഇലവുപാലം എക്സ് സർവീസ്മെൻ കോളനി ബ്ലോക്ക് നമ്പർ എട്ടിൽ സുനിൽകുമാർ (47) ആണ് പിടിയിലായത്. പേരൂർക്കട ഊളമ്പാറ നടക്കാവ് ലെയിനിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. പോലീസ് നടത്തിയ തുടരന്വേഷണത്തിൽ കിഴക്കേകോട്ട ഭാഗത്ത് ഇയാൾ ഉണ്ടെന്ന് മനസിലാകുകയും അവിടെനിന്ന് കസ്റ്റഡിയിലെ എടുക്കുകയുമായിരുന്നു.
ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. വിവിധ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പത്തുവർഷമായി ഒളിവിൽക്കഴിഞ്ഞു വരിക യായിരുന്നു പ്രതി.