ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍
1536954
Thursday, March 27, 2025 6:31 AM IST
പേരൂര്‍ക്കട: ഹാഷിഷ് ഓയിലുമായി ഒരാളെ മ്യൂസിയം പോലീസ് പിടികൂടി. കവടിയാര്‍ പണ്ഡിറ്റ് കോളനി റോഡ് പേട്ടയില്‍ വീട്ടില്‍ ജനു തോമസ് (38) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 8.75 ഗ്രാം ഓയില്‍ പോലീസ് കണ്ടെത്തി.
നന്തന്‍കോട് ഭാഗത്തുനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ഷിജു, സിപിഒമാരായ അസീന, ശരത്ത്, ഡിക്സണ്‍, സുധീഷ്, അരുണ്‍ദേവ്, രാജേഷ്, വിജിന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.