ക്രൈസ്റ്റ് നഗർ കോളജ് "പിയർ കണക്ട്' മാഗസിൻ പ്രകാശനം ചെയ്തു
1536947
Thursday, March 27, 2025 6:22 AM IST
മാറനല്ലൂർ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ സെന്റർ ഫോർ പിയർ എംപവർമെന്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന മാഗസിൻ "പിയർ കണക്ട്'ന്റെ പ്രകാശനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
വിദ്യാർഥികൾ പരസ്പരം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കോളജിൽ നടപ്പിലാക്കുന്ന പിയർ ലേണിംഗ് സെന്ററിലെ അംഗങ്ങളായ വിദ്യാർഥികളുടെ രചനകളാണ് മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോളജ് മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, പിയർ ലേണിംഗ് സെന്റർ കോ-ഓർഡിനേറ്റർ ജെ. ലത എന്നിവർ നേതൃത്വം നൽകി