പരീക്ഷകഴിഞ്ഞെത്തിയ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
1536744
Wednesday, March 26, 2025 10:13 PM IST
പൂവാർ : പത്താം ക്ലാസ് പരീക്ഷകഴിഞ്ഞ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൂവാർ കഞ്ചാംപഴിഞ്ഞി സ്വദേശിനി പതിനഞ്ചുകാരിയാണ് മരിച്ചത്. ആയിരം തൈ സ്വദേശികളായ ദന്പതികൾ ഒരു വർഷം മുന്പ് കുട്ടിയെ ചൈൽസ് ലൈനിൽ നിന്ന് ദത്ത് എടുത്തതായി പോലീസ് പറയുന്നു. സഹോദരൻ മറ്റൊരു വീട്ടിലാണ് താമസം.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഇന്നലെ സഹോദരൻ നിൽക്കുന്ന വീട്ടിൽ പോകണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കഐസ്ഇബി ജീവനക്കാരനായ അച്ഛൻ കൂടി എത്തിയ ശേഷം പോകമെന്ന് അമ്മ അറിയിച്ചതായും, ഇതിന്റെ മനോവിഷമത്തിൽ മാതാവ് നോക്കിനിൽക്കെ മുറിയിൽ കയറി കടകടച്ച വിദ്യാർഥിനിയെ ഏറെ നേരം കഴിഞ്ഞും പുറത്തു കാണാതായി.
സംശയം തോന്നിയ വീട്ടുകാർ കതക് തുറന്നപ്പോഴാണ് ഷോളിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൂവാർ പോലീസ് വീടിന് കാവൽ ഏർപ്പെടുത്തി. ഇന്ന് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു.