സ്കൂള്‍ വാര്‍ഷികം സംഘടിപ്പിച്ചു
1508555
Sunday, January 26, 2025 6:29 AM IST
വെള്ളറട: ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളിന്റെ 68-ാമത് വാര്‍ഷികം നിറവും താളവും സി.കെ. ഹരീന്ദ്രന്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുലിയൂര് ജയകുമാര്‍ മുഖ്യാതിഥിയായി.
സ്കൂള്‍ രക്ഷാധികാരി അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, സ്കൂള്‍ മാനേജര്‍ അഡ്വ. എസ്. ശ്രീകുമാരിയമ്മ, ഹെഡ്മാസ്റ്റര് എം. എസ്. ആദര്‍ശ് കുമാര്‍, പിടിഎ പ്രസിഡന്റ് ഷാജു ജേക്കബ്, പി.വി. പ്രവീണ്‍, എസ്. എസ്. അഖിനേത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ മേഖലകളില്‍ മികവ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.