സഭൈക്യ പ്രാർഥന സംഘടിപ്പിച്ചു
1508353
Saturday, January 25, 2025 6:29 AM IST
തിരുവനന്തപുരം : അഖില ലോക സഭൈക്യ പ്രാർഥനാവാരത്തോടനുബന്ധിച്ച് യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ നന്തൻകോട് ജറുസലേം മാർത്താമോ ദേവാലയത്തിൽ ഐക്യപ്രാർഥന സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. മനോജ് ഇടിക്കുള അധ്യക്ഷത വഹിച്ചു. കവടിയാർ സാൽവേഷൻ ആർമി ചർച്ച് കോർ ഓഫീസർ മേജർ വി.എസ്. മോൻസി വചനസന്ദേശം നൽകി.
മലങ്കര കത്തോലിക്കാ സഭ ആയൂർ വൈദീക ജില്ലാ വികാരി ഫാ. ജോണ് അരീക്കൽ, സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ. അനീഷ് ടി. വർഗീസ്, വിൻസെൻഷ്യൽ സഭാംഗം ഫാ. ജോർജ് കാളാശേരി എന്നിവർ പ്രാർഥന നയിച്ചു.
യുസിഎം മുൻ പ്രസിഡന്റ് ഡോ. കോശി എം. ജോർജ്, പ്രോഗ്രാം ചെയർമാൻ എം.ജി. ജയിംസ്, ചെറിയാൻ വർഗീസ്, മോളി സ്റ്റാൻലി, സുബിൻ ലോറൻസ് എന്നിവർ പ്രസംഗിച്ചു. ഐക്യപ്രാർഥന ഇന്ന് മുട്ടട ഹോളിക്രോസ് കത്തോലിക്ക പള്ളിയിൽ സമാപിക്കും.