ധനുവച്ചപുരം കോളജിൽ വിദ്യാർഥിയെ എബിവിപി പ്രവർത്തകർ മർദിച്ചതായി പരാതി
1508549
Sunday, January 26, 2025 6:22 AM IST
പാറശാല: ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ രണ്ടാം വർഷ വിദ്യാർഥിയെ സീനിയർ വിദ്യാർഥികളായ എബിവിപി പ്രവർത്തകർ മർദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാർഥി ആശിപത്രിയിൽ ചികിത്സ തേടി.
പൊളിറ്റികൽ സയൻ വിദ്യാർഥിയായ അദ്വൈദിനാണ് മർധനമേറ്റത്. കോളിൽ എത്തിയ എബിവിപി പ്രവർത്തകർ തന്നോട് രക്തദാനം നൽകാൻ കൂടെ വരണമെന്ന് ആവശ്യപ്പെടുകയും ഇത് നിഷേധിച്ചതിനെ തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിലും പ്രിൻസിപ്പാലിനും നൽകിയ പരാതിയിൽ പറയുന്നത്.
മുൻപും ഇതേസംഘം തന്നെ മർദിച്ചിരുന്നതായും ഭയംകൊണ്ട് പുറത്തി പറഞ്ഞിരുന്നില്ലെന്നും പരിക്കേറ്റ അദ്വൈദ് പറഞ്ഞു. എന്നാൽ ഇത്തവണ അദ്യാപകരും വിദ്യാർഥികളും നോക്കി നിൽക്കെയാണ് ആക്രമിച്ചതെന്നും പറയുന്നു.
തുടുര്ന്നു അവശനായ അദ്വൈദിനെ മറ്റു വിദ്യാർഥികൾ ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു.