സുഭാഷ് ചന്ദ്രബോസ് ജയന്തി ആഘോഷിച്ചു
1508551
Sunday, January 26, 2025 6:29 AM IST
നെടുമങ്ങാട് : വെള്ളനാട് നേതാജി ഗ്രന്ഥശാലയുടെയും സ്വാതന്ത്ര്യസമര സേനാനി ഐ.എൻ.എ. മാധവൻ പിള്ള സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി ആഘോഷിച്ചു.
വെള്ളനാട് ഗവ. യുപി സ്കൂൾ അക്ഷരവീഥിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു. ഐഎൻഎ മാധവൻ പിള്ളയുടെ ഭാര്യ സുകുമാരിഅമ്മ നേതാജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ദീപം തെളിയിച്ചു.
എക്സ് സർവീസ് വെൽഫെയർ ക്ലബ് പ്രസിഡന്റ് കെ.ജി.രവീന്ദ്രൻ നായർ അധ്യക്ഷനായി. സി.കെ.ചന്ദ്രൻ ബാബു, സുബ്രഹ്മണ്യൻ പിള്ള, നെടുമാനൂർ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.