അറുപത്തിഴേയുകാരൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
1508108
Friday, January 24, 2025 11:08 PM IST
പോത്തൻകോട്: അറുപത്തിയേഴുകാരനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൺവിള ചെങ്കൊടിക്കാട് പുതുവൽ പുത്തൻവീട്ടിൽ സി പൊന്നപ്പൻ (67) ആണു ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ രാവിലെ 9.10ന് പൗണ്ട് കടവിൽവച്ചായിരുന്നു. അപകടം.
പൗണ്ടുകടവിൽ വാടകയ്ക്കു താമസിക്കുന്ന പൊന്നപ്പൻ ചായ കുടിച്ച ശേഷം റെയിൽവേ പാളം മുറിച്ചുകടക്കുമ്പോഴാണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്. ഭാര്യ: പരേതയായ എസ്. പ്രസന്ന. മക്കൾ: സജിത, സജീൻ, പരേതനായ സന്ദീപ്.