സ്വരലയ-ദേവരാജൻ മാസ്റ്റർ സംഗീത പുരസ്കാരം നവനീതിന്
1508342
Saturday, January 25, 2025 6:22 AM IST
തിരുവനന്തപുരം: സ്വരലയ- ദേവരാജൻ മാസ്റ്റർ സംഗീത പുരസ്കാരം സംഗീത വിസ്മയമായ നവനീത് ഉണ്ണികൃഷ്ണന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം മാർച്ച് 14നു തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്നു സ്വരലയ കേരള ചാപ്റ്റർ ചെയർമാൻ ഡോ. ജി. രാജ്മോഹനും ചീഫ് കോർഡിനേറ്റർ ആർ.എസ്. ബാബുവും അറിയിച്ചു.
എം.എ. ബേബി അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. അമേരിക്കൻ മലയാളിയായ നവനീത് സംഗീത ജീനിയസാണ്.
ന്യൂയോർക്ക് സർവകലാശാലയിൽ ബിരുദ വിദ്യാർഥിയായ നവനീതിന് സമൂഹമാധ്യമത്തിൽ വലിയ ആരാധക പിന്തുണയാണുള്ളത്. യുഎസിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശിയായ എൻജിനീയർ ഉണ്ണികൃഷ്ണന്റേയും ശിശുരോഗ വിദഗ്ധ ഡോ. പ്രിയയുടെയും മകൻ.