നേമം സഹകരണബാങ്ക് തട്ടിപ്പ് : ബാങ്ക് കവാടത്തിൽ നിക്ഷേപക കൂട്ടായ്മ പട്ടിണിക്കഞ്ഞി സമരം നടത്തി
1508540
Sunday, January 26, 2025 6:22 AM IST
നേമം: കോടികളുടെ തട്ടിപ്പ് നടന്ന നേമം സഹകരണബാങ്കിനു മുന്നില്‍ നിക്ഷേപക കൂട്ടായ്മ പട്ടിണിക്കഞ്ഞി സമരം നടത്തി. ഇന്നലെ രാവിലെ ബാങ്ക് കവാടത്തിനുമുന്നില് അടുപ്പുകൂട്ടി കലത്തില്‍ കഞ്ഞിവച്ചു കുടിച്ചായിരുന്നു പ്രതിഷേധം നടത്തിയത്.
നിക്ഷേപം തിരികെ ലഭിക്കുന്നതിനു നടപടി സ്വീകരിക്കുക, കുറ്റക്കാരായ മുഴുവന്‍ പേരെയും അറസ്റ്റുചെയ്യുക, ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കൗണ്‍സിലര്‍ എം.ആര്. ഗോപന് സമരം ഉദ് ഘാടനം ചെയ്തു.
സമരസമിതി രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാന്, കണ്‍വീനര്‍ കൈമനം സുരേഷ്, ആര്. എസ്. ശശികുമാര്‍, മണ്ണാങ്കല്‍ രാമചന്ദ്രന്, ശാന്തിവിള സുബൈര്‍, ജയേഷ്, ശാന്തിവിള വിനോദ്, ശോഭ, എം.എന്‍. നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തകരെ കേസില്‍ കുടുക്കുമെന്നു നേമം പോലീസ് ഭീഷണിപ്പെടുത്തുന്നതായി സമരസമിതി ആരോപിച്ചു.