ജില്ലാ വികസന സമിതി യോഗം
1508547
Sunday, January 26, 2025 6:22 AM IST
തിരുവനന്തപുരം: വികസന പദ്ധതികളുമായി ബന്ധപ്പെട്ട കേസുകൾ ഉദ്യോഗസ്ഥർ കാര്യക്ഷമമായി കൈകാര്യം ചെയ്യണമെന്നും, ഇതിന്റെ പേരിൽ പദ്ധതികളിൽ കാലതാമസം വരുത്തരുതെന്നും വി.കെ. പ്രശാന്ത് എംഎല്‍എ.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍, വട്ടിയൂര്‍ക്കാവ് ജംഗ്ഷന് വികസനത്തിന്റെ പുരോഗതി ആരാഞ്ഞപ്പോഴാണ് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പട്ടം മേല്‍പ്പാലത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പുതുക്കിയ അലൈന്മെന്റില് അന്തിമ തീരുമാനം ഉണ്ടാകുന്ന മുറയ്ക്ക് മേല്‍പ്പാലത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്തി നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നു കെഎംആര്‍എല്‍ അറിയിച്ചു.
പിഡബ്ലുഡി റോഡുകളില്‍ മാന്‍ ഹോള്‍ ഉള്ള ഭാഗത്ത് ഇന്റര്‍ലോക്ക് ഇടുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നതായും എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.