യുവതിയെ അസഭ്യം വിളിച്ച യുവാവ് പിടിയിൽ
1508360
Saturday, January 25, 2025 6:32 AM IST
പൂന്തുറ: യുവതിയെ തടഞ്ഞുനിര്‍ത്തി പരസ്യമായി അസഭ്യം വിളിച്ചയാളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പുത്തന്‍പളളി വാര്‍ഡില്‍ കുന്നില്‍ വീട്ടില്‍ കത്തി ഷമീര്‍ എന്നു വിളിക്കുന്ന ഷമീറിനെ (36) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പകല്‍ യുവതിയുടെ വീടിനു സമീപത്തുവച്ച് ഇയാള്‍ തടഞ്ഞു നിര്‍ത്തി പരസ്യമായി അസഭ്യം വിളിക്കുകയായിരുന്നതായി പോലീസ് പറഞ്ഞു. മുന്‍ വിരോധമായിരുന്നു കാരണം. യുവതി നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്.
പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്ഐ സുനില്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.