സഹകരണ ജീവനക്കാർ റിസർവ് ബാങ്കിനു മുന്നിൽ മാർച്ചും ധർണയും നടത്തി
1508359
Saturday, January 25, 2025 6:29 AM IST
തിരുവനന്തപുരം: നാടിന്റെ സാന്പത്തിക മേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിൽ നിന്നും കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പിന്മാറണമെന്ന് മുൻ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു.
കേരളത്തിലെ സഹകരണ മേഖലക്കെതിരായി റിസർവ് ബാങ്കിന്റെ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)ന്റെ നേതൃത്വത്തിൽ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ ഓഫീസിനു മുന്നിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.എം. റഷീദ അധ്യക്ഷയായിരുന്നു. ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, സംസ്ഥാന ട്രഷറർ പി.എസ്. ജയചന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി.ജി. ഗോപകുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി വി.എൻ. വിനോദ്കുമാർ നന്ദി പറഞ്ഞു.