കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി
1508554
Sunday, January 26, 2025 6:29 AM IST
നെടുമങ്ങാട്: കെഎസ്ടിഎയുടെ 34ാമത് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവ കേരളത്തിനായി അണിചേരുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി നടത്തുന്ന സമ്മേളനം ഡോ. വി. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു.
ആർ. വിദ്യാ വിനോദ് അധ്യക്ഷയാ യ യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. ആർ. ജയദേവൻ സ്വാഗതം ആശംസിച്ചു. സി.സി. ഈശ്വരിഅമ്മ മെമ്മോറിയൽ എൻഡോമെന്റ് അഡ്വ. വി ജോയ് എംഎൽഎ വിതരണം ചെയ്തു. കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ. ബദറുനിസ, കെ. പി. പ്രമോഷ്, ഡോ ഷിജു ഖാൻ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തെ തുടർന്ന് ചന്തമുക്കിൽ നടന്ന പൊതുസമ്മേളനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടി. കെ. ഷാഫി യോഗത്തെ അഭിവാദ്യം ചെയ്തു.