ക്രൈസ്റ്റ് നഗർ കോളജിൽ രക്തദാനവും മെഡിക്കൽ ക്യാമ്പും
1508546
Sunday, January 26, 2025 6:22 AM IST
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കാട്ടാക്കട നെയ്യാർ മെഡിസിറ്റിയുമായി സഹകരിച്ചു കൊണ്ടായിരുന്നു ക്യാന്പ്.
മുപ്പതോളം വിദ്യാർഥികൾ രക്തദാനം നടത്തി. കോളജ് മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം കോ-ഓഡിനേറ്റർമാരായ ആർ. രാജേഷ് കുമാർ, ഡി വി ആതിര എന്നിവർ നേതൃത്വംനൽകി.