തകർന്ന വൈദ്യുതി തൂൺ നീക്കംചെയ്യുന്നില്ലെന്ന് ആക്ഷേപം
1508067
Friday, January 24, 2025 6:46 AM IST
പേരൂര്‍ക്കട: വാഹനാപകടമുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും നടപ്പാതയിലെ വൈദ്യുതി തൂൺ നീക്കം ചെയ്യുന്നില്ലെന്ന് ആക്ഷേപം. വെള്ളയമ്പലം ജംഗ്ഷനു സമീപത്തെ നടപ്പാതയിണ് പോസ്റ്റ് കാല്‍നടയാത്രയ്ക്ക് തടസമായി ഇട്ടിരിക്കുന്നത്. രണ്ടുമാസത്തിനു മുമ്പ് ഒരു ജീപ്പ് നിയന്ത്രണംവിട്ടാണ് ഡിവൈഡറില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റ് തകര്‍ന്നുവീണത്.
അന്ന് ജീപ്പ് 100 മീറ്റര്‍ പിന്നിട്ട് കവടിയാറിലേക്കു പോകുന്ന റോഡിലെ നടപ്പാതയിൽ കയറിയാണ് നിന്നത്. സംഭവദിവസം പോലീസ് എത്തിയാണ് പോസ്റ്റ് എതിര്‍വശത്തെ നടപ്പാതയിലേക്ക് മാറ്റിയിട്ടത്. രണ്ടുമാസമായിട്ടും ഇത് ഇവിടെതന്നെ ഇട്ടിരിക്കുന്നതാണ്.