റോഡുകൾക്ക് 4.5 കോടി
1508552
Sunday, January 26, 2025 6:29 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുന്നതിനു ആദ്യ ഗഡുവായി 4.5 കോടി രൂപയ്ക് ഭരണാനുമതി ലഭിച്ചതായി കെ. ആന്‍സലന്‍ എംഎല്‍എ അറിയിച്ചു.
നഗരസഭയിലേയും അതിയന്നൂര്‍, ചെങ്കല്‍, തിരുപുറം, കുളത്തൂര്‍, കാരോട് പഞ്ചായത്തുകളിലേയും ഗ്രാമീണ റോഡുകളുടെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ആദ്യഗഡുവിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
ആറാലുംമൂട് ബ്ലോക്ക് ഓഫീസ് റോഡ്, കാവുവിള കൊന്നമൂട് റോഡ്, പന്താവിള മുല്ലരി റോഡ്, കുരിശടിമുക്ക് - നെടിയകാല റോഡ്, ഊരൂട്ടുകാല - ഖാദിബോര്‍ഡ് റോഡ്, കൊച്ചുപള്ളി- ചെന്പംകുളം റോഡ്, കമുകിന്‍കോട്- കാര്‍ഗില്‍ റോഡ്,
മാങ്കൂട്ടം- കുട്ടനിന്നതില്‍ റോഡ്, പുത്തന്‍കട- കുമിളി റോഡ്, വെട്ടുകാട് മൈലാടി റോഡ്, കാക്കറവിള- മാറാടി റോഡ്, കാരക്കവിള കടലികുളം റോഡ്, മൊഴിമാംതോട്ടം- അമരവിള റോഡ് എന്നിങ്ങനെ മുപ്പതു റോഡുകളുടെ പുനര്‍ നിര്‍മാണത്തിനാണ് ഭരണാനുമതി.