സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മാതൃക: കടകംപള്ളി സുരേന്ദ്രൻ
1508541
Sunday, January 26, 2025 6:22 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പൊതുവിദ്യാഭ്യാസ മേഖലക്ക് മാതൃകയാണെന്നു കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ല സ്ടു വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന പൂർവാധ്യാപക വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.
നഗരഹൃദയത്തിൽ പ്രമുഖ വിദ്യാഭ്യാസ ഹബ്ബായ മാർ ഈവനിയോസ് വിദ്യാനഗറിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ കഴിഞ്ഞ 68 വർഷമായി നടത്തിയ വിദ്യാഭ്യാസ പ്രവർത്തനം നാടിന്റെ സാംസ്കാരിക വളർച്ചയിൽ വലിയ സ്ഥാനം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക പ്രവർത്തന രംഗത്ത് സെന്റ് ജോൺസിലെ വിദ്യാർഥികൾ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
1957 മുതൽ 2023 വരെ സ്കൂളിൽ വിവിധ കാലഘട്ടങ്ങളിലായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത അധ്യാപകരും വിദ്യാർഥികളുമാണ് സംഗമത്തിൽ ഒത്തുചേർന്നത്. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ സ്ഥാപിച്ച ഐ ലൗവ് സെന്റ് ജോൺസ് എന്ന ഫോട്ടോ ഷൂട്ടിംഗ് പോയിന്റും എംഎൽഎ ഉദ്ഘാടനം ചെയ്തു.
മലങ്കര മേജർ അതിഭദ്രാസന വികാരി ജനറാളും എംഎസ്സി സ്കൂൾ കറസ് പോണ്ടന്റുമായി മോൺ. വർക്കി ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിലർ ജോൺസൺ ജോസഫ്, മുൻ പ്രഥമാധ്യാപകരായ കെ.ഒ. തോമസ്, ജേക്കബ് ചാൾസ്,
വിൽസൻ ജോർജ്, സെന്റ് മേരീസ് സ്കൂൾ മുൻ പ്രിൻസിപ്പൽ എ.എ. തോമസ്, സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, പിടിഎ പ്രസിഡന്റ് ഡോ. ജോജു ജോൺ, പൂർവ വിദ്യാർഥികളായ മജീഷ്യൻ ശ്രീറാം അരുൺ, ബീറ്റ് ബോക്സർ ആർദ്ര സാജൻ എന്നിവർ പങ്കെടുത്തു.