സർവകലാശാലയിൽ സർഗാത്മക പ്രതിഷേധവുമായി എസ്എഫ്ഐ സമരം
1508348
Saturday, January 25, 2025 6:22 AM IST
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്കെതിരെ സർഗാത്മക പ്രതിഷേധവുമായി എസ്എഫ് ഐ. പൊരിവെയിലിൽ സ്റ്റീൽപാത്രത്തിൽ ദഫ്ക്കൊട്ടിയും പാട്ടിനൊപ്പം നൃത്തചുവടുകൾ വച്ചുമായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.
വൈസ് ചാൻസലറുടെ നിരുത്തരവാദിത്വപരമാ നടപടിയെതുടർന്ന് സർവകലാശാല കലോത്സവം പോലും സാധിക്കുന്നില്ലെ ന്നാരോപിച്ചായിരുന്നു സമരം. പാളയത്തെ സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു.