രാപകൽ സമരം സമാപിച്ചു
1508355
Saturday, January 25, 2025 6:29 AM IST
നെടുമങ്ങാട്: നഗരസഭയിലെ 30 വർഷത്തെ ഇടത് ഭരണം കൊണ്ട് സിപിഎം വൻ സാമ്പത്തിക ശക്തിയായി മാറിയെന്ന് മുൻ കെപിസിസി നിർവാഹസമിതി അംഗം ആനാട് ജയൻ അഭിപ്രായപ്പെട്ടു. സർക്കാർ പണം ഉപയോഗിച്ച് ജനങ്ങൾക്കും നാടിനും ഉണ്ടായ നേട്ടത്തേക്കാൾ സാമ്പത്തിക ഭദ്രത ഉണ്ടായത് നെടുമങ്ങാട്ടത്തെ സിപിഎം നേതാക്കൾക്കാണെന്നും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് മുനിസിപ്പൽ ഭരണത്തിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക്കമ്മിറ്റി പ്രസിഡന്റ് ടി. അർജുനൻ അധ്യക്ഷത വഹിച്ചു .
ഡിസിസി ജനറൽ സെക്രട്ടറി മാരായ കല്ലയം സുകു, എൻ. ബാജി നെട്ടിറച്ചിറജയൻ, യുഡിഎഫ് നെടുമങ്ങാട് നിയോജകമണ്ഡലം ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, എസ്. അരുൺകുമാർ, സൈദലി, മഹേഷ് ചന്ദ്രൻ, താഹിർ നെടുമങ്ങാട്, പൂങ്കുമൂട് അജി, ഉണ്ണിക്കുട്ടൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.