വെള്ളനാട് ഡെയിൽവ്യുവിൽ മതമൈത്രി സമ്മേളനം
1508354
Saturday, January 25, 2025 6:29 AM IST
നെടുമങ്ങാട് : വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ഡെയിൽവ്യുവിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ’ഏകത’ എന്ന പേരിൽ മതമൈത്രി സമ്മേളനം സംഘടിപ്പിച്ചു. ദലൈലാമ ഇൻസ്റ്റിറ്റ്യൂട്ട് അസി.പ്രഫ. ടെൻസിൻ സിലോൺ ഉദ്ഘാടനം ചെയ്തു. ഡെയിൽവ്യു ഡയറക്ടർ സി.എസ്.ഡിപിൻദാസ് അധ്യക്ഷനായി.
ശാന്തിഗിരി ആശ്രമ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം സുഹൈബ് മൗലവി, ജീസസ് യൂത്ത് അനിമേറ്റർ സുനിത റൂബി, ബിഷപ് പ്രമോദ് സെൽവദാസ്, ഡെയിൽവ്യു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷൈജു ഡേവിഡ് ആൽഫി, ഡിനിൽദാസ്, ഡീനദാസ് എന്നിവർ പ്രസംഗിച്ചു.