പുതിയ ബസ് റൂട്ട് അനുവദിക്കണമെന്ന്
1508362
Saturday, January 25, 2025 6:32 AM IST
ചാത്തന്നൂർ: കൊട്ടാരക്കര നിന്ന് ഓയൂർ, നടയ്ക്കൽ വഴി പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്കും, ചാത്തന്നൂർ നിന്ന് നടയ്ക്കൽ ഓയൂർ വഴി അഞ്ചലിലേയ്ക്കും പുതിയ ബസ് സർവീസുകൾ ആരംഭിയ്ക്കണമെന്ന് നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി കമ്മിറ്റി ആവശ്യപ്പെട്ടു.
അര നൂറ്റാണ്ടായി സർവീസ് നടത്തിയിരുന്ന സർവീസ് മുടങ്ങിയിരിക്കുകയാണ്. സർവീസ് പുന:രാരംഭിക്കണമെന്ന് ലൈബ്രറി പ്രസിഡന്റ് പി.വി. അനിൽകുമാർ, സെക്രട്ടറി ഗിരീഷ്കുമാർ നടയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.