മയക്കുമരുന്ന് ഗുളികകളുമായി ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍
1508346
Saturday, January 25, 2025 6:22 AM IST
വലിയതുറ: മയക്കുമരുന്നു ഗുളികകളുമായി ക്രിമിനല്‍ കേസ് പ്രതിയെ വലിയതുറയില്‍ നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ടിന്സാനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നൈട്രാസെപാം ഗുളികകളും മെത്താംഫിറ്റാമിനും ഇയാളില്‍നിന്നും സംഘം പിടിച്ചെടുത്തു. 33.87 ഗ്രാം തൂക്കം വരുന്ന 60 നൈട്രാസെപാം ഗുളികകളും 4.34 ഗ്രാം മെത്താംഫിറ്റാമിനുമാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി. ഷാജഹാന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ലോറന്‍സ്, ദിലീപ്കുമാര്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കൃഷ്ണ പ്രസാദ് , ഗിരീഷ് , പ്രബോധ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മയക്കു മരുന്നു ഗുളികകള്‍ പിടിച്ചെടുത്തത്.