വീട്ടമ്മയോട് മോശം പെരുമാറ്റം; സഹോദരന് നേരെ ട്യൂബ് ലൈറ്റ് ഏറ്; യുവാവ് അറസ്റ്റില്‍
1508545
Sunday, January 26, 2025 6:22 AM IST
പൂന്തുറ: വീട്ടമ്മയോടു മോശമായി പെരുമാറിയ സംഭവം ചോദ്യം ചെയ്ത സഹോദരനു നേര്‍ക്കു ട്യൂബ് ലൈറ്റ് പൊട്ടിച്ച് എറിഞ്ഞു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.
മുട്ടത്തറ മാണിക്കവിളാകം പൂന്തുറ പഴയ എസ്ബിടി ബാങ്കിനു സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ ഇമ്മാനുവല്‍ (25) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 10.15 ഓടെ അയല്‍വാസിയായ വീട്ടമ്മ വീടിനു നിന്നും പുറത്തിറങ്ങിയ സമയം ഇമ്മാനുവല്‍ ഇവർക്കുനേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
തുടര്‍ന്ന് ഇക്കാര്യം ചോദിക്കാനെ ത്തിയ വീട്ടമ്മയുടെ സഹോദരനെ പ്രതി സമീപത്തിരുന്ന ട്യൂബ് ലൈറ്റ് പൊട്ടിച്ച് എറിയുകയായിരുന്നു. ഇതില്‍ യുവാവിന്റെ മുഖത്ത് മുറിവേല്‍ക്കുകയുണ്ടായി. തുടര്‍ന്നു വീട്ടമ്മ പൂന്തുറ പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുക്കുകയും ഇമ്മാനുവലിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ് ഐ സുനില്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് ഇമ്മാനുവലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.